മമ്മൂട്ടിയുടേതായി തിയേറ്ററുകളിലേക്കെത്തുന്ന പുതിയ ചിത്രമായ പരോളിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.മാര്‍ച്ച് 31 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരമായിരുന്നു നേരത്തെ ലഭിച്ചത്. എന്നാല്‍ റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയില്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തയാണ് പുറത്തുവന്നത്. ഫേസ്ബുക്ക് പേജിലൂടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് റിലീസ് മാറ്റി വെച്ചതിനെക്കുറിച്ച് അറിയിച്ചത്.